ഗാന്ധിദർശൻ ഹരിതവേദി :വിളവെടുപ്പുത്സവം നടത്തി.

കേരള പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെൽകൃഷി വിളവെടുപ്പുത്സവം നടത്തി. കുഴൽമന്ദം വടക്കേ പാട്ടുകളം പാടശേഖരത്തിൽ ഹരിത വേദി യൂണിറ്റ് നടത്തിയ 32 ഏക്കർ ഹെക്ടർ കൃഷിയാണ് വിളവെടുപ്പു നടത്തിയത്.കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജി.ശിവരാജൻ ഉദ്ഘാടനം ചെയ്തു, ഹരിതവേദി ജില്ലാ ചെയർമാൻ ആർ.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ജി.ഡി ജില്ലാ ചെയർമാനും ഹരിതവേദി സംസ്ഥാന ചീഫ് കോർഡിനേറ്ററുമായ പി.പി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. എ.ഗോപിനാൾ, എ ശിവരാമകൃഷ്ണൻ ,ടി.എൻ.ചന്ദ്രൻ കെ.അജിത, യു.പി.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.യൂണിറ്റിലെ മികച്ച കർഷകരെ ആദരിച്ചു.

Latest Press Releases